*കോഴിക്കോട് വന്ദേഭാരതിന് മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു;*

വന്ദേഭാരത് ട്രെയിനിന് മുന്നിൽ അജ്ഞാതൻ ചാടി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ സമീപമാണ് അജ്ഞാതൻ ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ട്രെയിനിന്റെ മുൻവശം തട്ടി ഇയാൾ തെറിച്ചു പോയി.കാസർകോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിൻ. മുൻഭാഗത്തു തകരാർ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്ത സർവീസിനെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചുവന്ദേഭാരത് ട്രെയിനുകളുടെ മുൻവശം വിമാനങ്ങളുടേതുപോലെ ഏയ്റോ ഡൈനാമിക് ഷെയ്പ്പ് ആണ്. ഫൈബർ കൊണ്ടാണ് മുൻവശം തയാറാക്കിയിരിക്കുന്നത്. പഴയ മെമുവിൽ ഉണ്ടായിരുന്ന മൂന്ന് ഫെയ്സ് എഞ്ചിനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇