ആവേശക്കടലായി സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു

ചെട്ടിയാൻകിണർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശ റാലി ജനപങ്കാളിത്തം കൊണ്ടും പൗരസ്വീകരണം കൊണ്ടും ശ്രദ്ധേയമായി. ജെ.ആർ.സി., ദേശീയ ഹരിതസേന, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ്, പി.ടി.എ., എസ്.എം.സി. എന്നിവയുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.പെരുമണ്ണ ക്ലാരി പഞ്ചായത്തിന് മുന്നിൽ നൽകിയ സ്വീകരണത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്തീൻ വൈസ് പ്രസിഡണ്ട്,തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ കുടിവെള്ളവും മധുരപലഹാരങ്ങളും നൽകി റാലിക്ക് സ്വീകരണം ഏർപ്പെടുത്തിയിരുന്നു.രാവിലെ മാർച്ച് പാസ്റ്റോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ പി.പ്രസാദ് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് അബ്ദുൽ ജലീൽ പതാക ഉയർത്തി. എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി.സ്വാതന്ത്ര്യദിന സന്ദേശത്തിനുപുറമെ വിദ്യാർഥികളുടെ കഥാപ്രസംഗം ദേശഭക്തിഗാനം എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.എസ്.എം.സി. ചെയർമാൻ അബ്ദുൽ മജീദ് എൻ.എം. പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ മാലിക് എം.സി., അധ്യാപകരായ അസൈനാർ എടരിക്കോട്, ശിഹാബുദ്ദീൻ കാവപ്പുര, മുഹമ്മദ് മുസ്തഫ, രൺജിത്ത് എൻ.വി., മുഹമ്മദ് ഇർഷാദ്, എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇