വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം:താനാളൂർ തറയിൽ പാലം നാടിനു സമർപ്പിച്ചു

.താനാളൂർ:ഒരു പ്രദേശത്തിന്റെ ചിരകാലാഭിലാഷമായ താനാളൂർ ആറാം വാർഡിലെ ഒഴുക്കുംപാറ-തറയിൽ ബി.സി.ബി റോഡിൽ വലിയ തോടിന് കുറുകെ നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി അനുവദിച്ച 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വർണ്ണാഭമായി മാറി.നാടിന്റെ വികസന കാര്യങ്ങളിൽ ജനങ്ങൾ കാണിക്കുന്ന താല്പര്യം ശ്ലാഘനീയമാണെന്നും, വികസന പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന താനാളൂർ ചുങ്കം- കോട്ടുവാല പീടിക റോഡ് ആറ് മീറ്റർ വീതിയിൽ നിർമ്മിച്ച് ജില്ലാ പഞ്ചായത്തിന് കൈമാറിയാൽ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.സമയബന്ധിതമായി പാലത്തിന്റെ പണി പൂർത്തീകരിച്ച എൻജിനീയറിങ് വിഭാഗത്തെയും കോൺട്രാക്ടറെയും അഭിനന്ദിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി അധ്യക്ഷനായി.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമത്ത് താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചർ,വാർഡ് മെമ്പർ അബ്ദുൽ മജീദ് മംഗലത്ത് ബ്ലോക്ക് മെമ്പർ ആബിദ ഫൈസൽ, കെ.എൻ മുത്തുക്കോയ തങ്ങൾ, കെ.ഫാത്തിമ ബീവി,കെ. മൊയ്തീൻകുട്ടി ഹാജി, വി ഫുഹാദ്, എം അബ്ദുസ്സലാം മാസ്റ്റർ, വി മുഹമ്മദ്‌ ഹാജി, ടി അദ്രുഹാജി, എൻ. ബഷീർ ഹാജി,ഉബൈദുല്ല താനാളൂർ,ടി.ഉസ്മാൻ ഹാജി പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർമാരായ തെയ്യമ്പാടി കുഞ്ഞിപ്പ, ജ്യോതി, ജൂസൈറ, സബിത,കെ ടി സുബൈർ,പി എസ് കരീം,എം ഇബ്രാഹിം,വി പി സക്കീർ, എൻ അഹ്‌മദ് ബാപ്പു,എൻ മുനീർ,വിപി ആബിദ്,ടി മൊയ്‌ദീൻ കുട്ടി,എൻ ഫൈസൽ, വിപി ലത്തീഫ്,കെ ഷാജി, വി അബ്ദുൽ ബാരി,വി കരീം,പി മജീദ് മാസ്റ്റർ,വിപി മുദീർ,കെ മുഹമ്മദ്‌ കുട്ടി മാസ്റ്റർ, പി എസ് കുഞ്ഞാലു സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇