കാൽപ്പന്തിന്റെ സൗന്ദര്യവുംവീറും വാശിയും നേരിൽകാണാൻ മാലാഖകുട്ടികളെത്തി.

**പാലത്തിങ്ങൽ:* ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പർ സോക്കറിലെ ഇന്നലെ അതിഥികളായി എത്തിയത് we can ഗ്രൂപ്പിലെ മാലാഖ കുട്ടികളായിരുന്നു. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോൾഡ് മെഡൽ വിന്നറുമായ അമൽ ഇഖ്ബാൽ ചടങ്ങിലെ മുഖ്യാതിഥിയായി . എല്ലാവരുടെയും കൂടെ ഗാലറിയിൽ ഇരുന്ന് നാട്ടിലെ കളി കാണാൻ കിട്ടിയതിൽ അതിയായ സന്തോഷത്തിൽ മതിമറന്ന് ആഹ്ളാദിക്കുകയായിരുന്നു മാലാഖ കുട്ടികൾ . കുട്ടികളോടൊപ്പം വീ കാൻ പ്രവത്തകരായ അലിഷാ , അഷ്റഫ് എം, ഖാലിദ് , ഡി.ഡി ഗ്രൂപ്പ് പ്രവർത്തകരായ കെ.ടി വിനോദ്, അഫ്സൽ കെ.വി.പി, ഫിറോസ് .കെ.പി , സിറാജ് .എം , ഷിഹാബ് .വി.പി, അഷ്റഫ്. കെ എന്നിവരും പങ്കെടുത്തു..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇