ആംബുലൻസ് സമർപ്പണം നടക്കും

സേവാഭാരതി- താനൂർ താനൂരിലെ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സേവഭാരതി താനൂർ യുണിറ്റിൻ്റെ കീഴിൽ പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തന സജ്ജമാക്കിയ സേവഭാരതി ആംബുലൻസ് സമർപ്പണം ആഗസ്റ്റ് 24 – ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് താനൂർ ശോഭപറമ്പ് ക്ഷേത്രപരിസരത്തുവച്ച് സേവഭാരതി സംസ്ഥാന സെക്രട്ടറി എൻ. സത്യഭാമ ടീച്ചർ നിർവ്വഹിയ്ക്കും. താനൂർ ശോഭ പറമ്പ് ക്ഷേത്ര ആവേൻ ശ്രീ രാജീവ് ദീപപ്രോജ്വലനം നടത്തി അനുഗ്രഹഭാഷണം നടത്തും. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് കെ. ചാരു ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിയ്ക്കും.സേവഭാരതി താനൂർ യൂണിറ്റ് പ്രസിഡൻ്റ് പി ദേവദാസൻ ആദ്ധ്യക്ഷ്യം വഹിയ്ക്കും. യൂണിറ്റ് സെക്രട്ടറി കെ. ബൈജു സ്വാഗതം ആശംസിയ്ക്കും.കൂടാതെ താനൂരിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ധർമ്മസേനൻ , സെക്രട്ടറി ബൈജു , വൈസ് പ്രസിഡണ്ട് ഉദയകുമാർ ജോയ്ന്റ് കൺവീനർ അറ മുഖൻ , ദീപീഷ് ചിറക്കൽഎന്നിവർ പങ്കെടുത്തു.

.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇