കൂട്ടുകൂടാം കൂടൊരുക്കാം
തിരൂരങ്ങാടി: ഡിസംബർ 3 ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പന്താരങ്ങാടി എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഭിന്നശേഷിക്കാരായ കൂട്ടുകാർ ബാദുഷയെയും,മാജിതയെയും കാണാൻ വീടുകളിലെത്തി. കൈനിറയെ സമ്മാനങ്ങളും, മധുരവും നൽകി സ്നേഹത്തോടെ ചേർത്തു പിടിച്ചു.
വടക്കേ മമ്പുറം ചപ്പങ്ങത്തിൽ യൂസഫിന്റെ
മക്കളായ ബാദുഷയും മാജിതയും ജന്മനാ കൈകാലുകൾ തളർന്ന് വീൽചെയറിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. ഒരിക്കലും സ്കൂൾ എന്ന മോഹം പൂവണിയാതെ വീട്ടിൽ തന്നെ ഒതുങ്ങി കഴിയുന്ന അവർ കൂട്ടുകാരെ കണ്ട സന്തോഷത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ചങ്ങാതിമാരെ സ്വീകരിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് പുഷ്പ കെ.പി, ഹാരിസ് വി പി, റിഷാൽ എ കെ, ദീപക് സി . കെ. എന്നിവർ കുട്ടികളെ അനുഗമിച്ചു. വിദ്യാർത്ഥികളായ സാബിത്ത്, അമനലി,ഷെസ ഷെറിൻ, ഫാത്തിമ റഷ,എന്നിവർ ഉപഹാരം നൽകി.