*അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; കലാപ ബാധിത പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും*

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു. ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ അമിത് ഷാ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് കലാപം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് അക്രമബാധിത പ്രദേശങ്ങളും അമിത് ഷാ സന്ദർശിക്കും. ഇന്നലെ രാത്രി ഗവർണറുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നുഇന്ന് വിവിധ ജനവിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ മണിപ്പൂരിലെത്തിയത്. സംസ്ഥാനത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദർശനം. കലാപത്തിൽ ഇതുവരെ 80ലധികം പേരാണ് കൊല്ലപ്പെട്ടത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇