ആലുങ്ങൾ ടൗൺ യൂത്ത് കോൺഗ്രസ്‌ സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിച്ചു

മൂന്നിയൂർ : ആലുങ്ങൾ ടൗൺ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സമ്മേളനം നടത്തി. സമ്മേളനത്തിൽ പ്രദേശത്തേ ഇരുപതോളം മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജാവിദ് ആലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു, പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും യാത്രാ കൂലി വർദ്ധനവും സാധാരണക്കാരനെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കയാന്നെന്നും രിയാസ് മുക്കോളി പറഞ്ഞു, മൂന്നിയൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ മൊയ്‌ദീൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മുനീർ കാരാടാൻ, സേവാദൾ ജില്ലാ സെക്രട്ടറി മൊയ്തീൻ മൂന്നിയൂർ, നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷഫീൽ പടിക്കൽ, രാഹുൽജി നാഥ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജാസ്മിൻ മുനീർ, നൗഷാദ് തിരുത്തുമ്മൽ, റാഫി ചേളാരി, ലത്തീഫ് പടിക്കൽ, മുജീബ് പടിക്കൽ, നൗഷാദ് കളിയാട്ടമുക്ക്, സനൽ രാജ് എന്നിവർ സംസാരിച്ചു, രാജേഷ് കാരാട്ട് സ്വാഗതവും, ജിതിൻ നന്ദിയും പറഞ്ഞു,

Comments are closed.