ദേവദധാ ർ സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും

താനൂർ : താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി 1997-98 ബാച്ച് 27 ന് ഞായറാഴ്ച ദേവധാർ അങ്കണത്തിൽ ഒരുമിച്ച് കൂടുന്നു.ഓർമ്മകളിൽ ഒരു വട്ടം കൂടി എന്ന പ്രോഗ്രാമിനോടനുബന്ധിച്ച് ആ കാലഘട്ടത്തിൽ ഞങ്ങൾക്ക് അറിവ് പകർന്ന് നൽകിയ അധ്യാപകർ ഞങ്ങളെ അന്നമൂട്ടിയ സരസ്വതി ചേച്ചി തുടങ്ങിയവരെ ആദരിക്കും, തുടർന്ന് ഓണാഘോഷ മത്സരങ്ങളും , കലാപരിപാടികളും ഓണ സദ്യയും നടക്കും, ആ കാലഘട്ടത്തിലെ അധ്യാപികയും താനാളൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എം മല്ലിക ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 ന് നിർവഹിക്കും, പരിപാടിയിൽ 97 – 98 പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു,വാർത്താ സമ്മേളനത്തിൽ കെ. ഗിൽജിത്ത്, എം രേഷ്മ, കെ. അനുഫ്‌ , വി. അഫ്സൽ, ഷാജി കള്ളിയത്ത്, ഇ. തെസ്നി, വി. ജ്യോതി, എം. ഫാത്തിമ, സി. സന്തോഷ് എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855