അലുംനി മീറ്റ് സംഘടിപ്പിച്ചു*
ചെട്ടിയാൻകിണർ വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന വിളംബര ജാഥ വിജയിപ്പിക്കുന്നതിൻ വേണ്ടി ഞായറാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് സ്വാഗത സംഘം ഭാരവാഹികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും(അലുംനി ) സംയുക്ത മീറ്റ് സംഘടിപ്പിച്ചു, 50 വർഷത്തെ ഓർമിപ്പിക്കുന്ന തരത്തിൽ 50 മുത്തുകൂടകളുടെ അകമ്പടിയോടെ പ്രഥമ വിദ്യാർത്ഥി കളുടെ ബാച്ച് ആയ (74-75-76) ബാച്ച് മുൻ നിരയിൽ തന്നെ അണിനിരത്താനും, ഓരോ ബാച്ച്കളിലുള്ള വിദ്യാർത്ഥികളെ ക്ഷണിക്കാനുള്ള ചുമതല പ്രതേകം ആളുകളെ ഏല്പിക്കാനും യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു, 50 മുത്തുകുടകളും ആദ്യകാല ബാച്ച് സ്പോൺസർ ചെയ്തതായി യോഗത്തിൽ പ്രധിനിധികൾ അറിയിച്ചു, *വിളംബര ജാഥയുടെ വിജയത്തിനായി ജാഥയിൽ അണിനിരക്കേണ്ട ക്രമങ്ങൾ താഴെ നൽകുന്നു*..അനൗൺസ്മെന്റ് വാഹനത്തിൻ തൊട്ടു പുറകിലായി ജാഥയുടെ ബാനർ ഉണ്ടാകും അതിന് ശേഷം സ്വാഗത സംഗം ഭാരവാഹികൾ , PTA, SMC ഭാരവാഹികൾ, അണിനിരക്കുന്നതായിരിക്കും…. ശേഷം 50 മുത്തുകുടകൾ ചൂടി ഫസ്റ്റ് ബാച്ചും അതിന് തൊട്ടു പുറകിലായി ശിങ്കാരി മേളവും ശേഷം കുടുംബശ്രീ അംഗങ്ങൾ,അംഗൻവാടി ടീച്ചേഴ്സും ആശ വർക്കേഴ്സും അണിനിരത്താനും നിശ്ചയിച്ചു..തുടർന്ന് നമ്മുടെ സ്കൂളിന്റെ JRC അംഗങ്ങളെയും ,NSS വോളന്റീഴേസ്,സ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ കൊണ്ട് ജാഥയെ വർണ്ണാഭമാക്കും, അതിന് ശേഷം ഓരോ കാലഘട്ടത്തിലേയും ബാച്ചുകൾ സീനിയരിറ്റി അനുസരിച്ചു അണിനിരത്താനും അവർ സ്പോൺസർ ചെയ്യുന്ന പ്ലോട്ട്കളോ കലാ രൂപങ്ങളും കൊണ്ട് ജാഥയെ ശ്രദ്ധേയമാകാനും തീരുമാനിച്ചു, ശേഷം നിലവിലെ 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾ യഥാക്രമം അണിനിരക്കേണ്ടതാണ്, ശേഷം VHSC, HSS വിദ്യാർത്ഥികളും ക്ലബ് മെമ്പർമാരും, പൊതുജനങ്ങളും അണി നിരത്തി ജാഥയെ ചരിത്രത്തിന്റെ ഭാഗമാക്കാൻ സംഘടക സമിതി- അലുംനി മീറ്റ് സംയുക്ത യോഗത്തിൽ ഐക്യ ഗണ്ടെന തീരുമാനിച്ചു… സ്വാഗത സംഘം വൈസ് ചെയർമാൻ CK റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ സക്കരിയ്യ മാസ്റ്റർ സ്വാഗതം പറഞ്ഞു കാര്യങ്ങൾ വിശദീകരിച്ചു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷംസു പുതുമ, മുസ്തഫ കളത്തിങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞായിശ കുട്ടി, PTA വൈസ് പ്രസിഡന്റ് അബ്ബാസ് കേളി, പഞ്ചായത്ത് മെമ്പർ സൈദുപ്പ പികെ, ഫിനാൻസ് കമ്മിറ്റി കൺവീനർ മുസ്തഫ ചെമ്മിളി, സ്വാഗതസംഘം ഭാരവാഹികളായ ശിഹാബ് എലായി, m രവീന്ദ്രൻ, ഇക്ബാൽ ചെമ്മീളി, രവീന്ദ്രൻ, ഹസ്സൈനാർ മാസ്റ്റർ, സീനിയർ വിദ്യാർത്ഥികളായ mk ബീരാൻ ഹാജി, സുബൈർ പോക്കാട്ട്, വേണു, പ്രൊജക്റ്റ് കോർഡിനേറ്റർ ഫൈസൽ പെരുമണ്ണ എന്നിവർ സന്നിഹിതരായി…..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇