സിനാൻ്റെ സ്വപ്ന വീടിന് പൂർവ്വ വിദ്യാർത്ഥികൾ ധനസഹായം നൽകി

താനൂർ: സ്വന്തം വീടെന്ന സ്വപ്നം പൂവണിയാതെ മരണമടഞ്ഞ മുഹമ്മദ് സിനാൻ്റെ സ്വപ്ന വീടിനായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. താനൂർ ദേവധാർ സ്കൂളിൽ വി ദ്യാർഥിയായിരിക്കെ രക്താർബുദം ബാധിച്ച് മരിച്ചതായിരുന്നു സിനാൻ. സ്വന്തം വീടെന്ന സ്വപ്നത്തിനായി ശ്രമിച്ചുവരവെയാണ് സിനാൻ മരണപ്പെട്ടത്. ഉമ്മയും രണ്ട് സഹോദരികളും അടങ്ങിയ കുടുംബത്തിന് വീടില്ലാത്ത വിഷമം അറിഞ്ഞ് അതിനുള്ള ശ്രമം സഹപാഠികൾ തുടങ്ങിയിരുന്നു.ഇതിനിടെയാണ് സിനാൻ്റെ വേർപിരിയൽ.വീട് നിർമ്മാണത്തിന് 2004-05 എസ് എസ് എൽ സി ബാച്ച് സഹായധനം നൽകി. രണ്ട് ലക്ഷത്തി എട്ടായിരത്തി ഇരുന്നൂറ്റി അൻപത്തി എട്ട് രൂപയാണ് സഹായധനം നൽകിയത് ദേവധാർ സ്കൂളിൽനടന്ന ചടങ്ങിൽ പ്രഥമാ ധ്യാപിക പി. ബിന്ദു സഹായധനം ഏറ്റുവാങ്ങി.കൂട്ടായ അംഗങ്ങളായ പങ്കെടുത്തു.ഫൈസൽ.വി.പി,റജിൽദാസ്.പി, നിനൂപ്.കെ, മുനീർ.കെ.പി,ഷെറീന.എം,ഷംസുദ്ദീൻ, ഖയറുന്നീസ.കെ.പി എന്നിവരാണ് തുക കൈമാറിയത്.

:താനൂർ ദേവധാർ സ്കൂളിൽ പഠനം നടത്തുന്നതിനിടയിൽ മരണപെട്ട സിനാൻ എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് വെക്കാൻ ദേവധാർ പൂർവ്വ വിദ്യാർത്ഥികൾ ധനസഹായം അധ്യാപകരെ ഏൽപ്പിക്കുന്നു.

Comments are closed.