ആരാധയ്ക്കൊപ്പം ആതുര സേവനവും ഉറപ്പാക്കി കാടാമ്പുഴ ദേവസത്തിന്റെ ഡയാലിസിസ് സെന്റർ
കാടാമ്പുഴ ദേവസത്തിന്റെ ഡയാലിസിസ് സെന്റർ നാളെ ചൊവ്വ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഒരു ദേവസത്തിന്റെ കീഴിൽ ആദ്യമായാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നത്. ആറ് ഏക്കർ ഭൂമിയിൽ വൃക്കയുടെ ആകൃതിയിലാണ് പൂർണ്ണമായും ശിതീകരിച്ച ആശുപത്രി മന്ദിരം നിർമ്മിച്ചിട്ടുള്ളത്. നിലവിൽ 10 ഡയാലിസിസ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.15 യൂണിറ്റുകൾ കൂടി ഉടനെ സ്ഥാപിക്കും.ഇതോടെ പ്രതിദിനം 100 പേർക്ക് ഡയാലിസിസ് ചെയ്യാനാകും.അടുത്ത ഗട്ടമായി വൃക്ക മാറ്റിവെക്കൽ അടക്കം സൗകര്യമുള്ള നെഫ്രോളജി റിസർച്ച് സെന്ററാണ് സർക്കാറിന്റേയും മലബാർ ദേവസത്തിന്റെയും ലക്ഷ്യം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
