അഞ്ചുടി ഇസ്ഹാഖ് വധത്തിലെ മുഴുവൻ പ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കണം :കുറുക്കോളി മൊയ്‌ദീൻ എം. എൽ.എ

താനൂർ :അഞ്ചുടി ഇസ്ഹാഖ് വധത്തിലെ മുഴുവൻ പ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം. എൽ. എ പറഞ്ഞു. താനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച അഞ്ചുടി ഇസ്ഹാഖ് അനുസ്മരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.താനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഇസ്ഹാഖിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് എന്നും മർദ്ധിതന്റെയും, പീഡിതന്റെയും കൂടെയാണെന്നും കുറുക്കോളി പറഞ്ഞു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. പി. വി. മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഉബൈസ് കുണ്ടുങ്ങൽ സ്വാഗതം പറഞ്ഞു. അഡ്വ. പിപി. ഹാരിഫ്, കെ. എൻ. മുത്തുക്കോയ തങ്ങൾ, എംപി. അഷ്‌റഫ്‌, നൂഹ് കരിങ്കപ്പാറ, ടി. പി. എം. അബ്ദുൽകരീം, അഡ്വ :സൈതലവി, എപി സൈതലവി, സമീർ ചിന്നൻ, പി. അയൂബ്, വി. കെ ജലീൽ, റഷീദ് വടക്കയിൽ, നിസാം താനൂർ, ഫാറൂഖ് നടക്കാവ്, റഷീദ് മോര്യ, അഷ്‌റഫ്‌ ഓലപ്പീടിക, കെ. സലാം, കെ. സൽമത്ത്, നസ്‌ല ബഷീർ എന്നിവർ സംസാരിച്ചു. ടി. നിയാസ് നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇