fbpx

അലി ഹസൻ തങ്ങൾ ആണ്ടുനേർച്ച: മഹാൻമാരുടെ സ്മരണ ജീവിതം നന്നാക്കും. ഖലീൽ തങ്ങൾ

      തിരൂരങ്ങാടി: മുൻ കഴിഞ്ഞ സച്ചരിതരായ മഹാൻമാരുടെ ത്യാഗപൂർണമായ സ്മരണ നമ്മുടെ ജീവിതത്തെ സ്ഫുടമാക്കുമെന്ന് തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയപള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖാളി അലി ഹസൻ തങ്ങളുടെ 310> മത് ആണ്ട് നേർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൂർവീകരായ സാദാത്തുക്കളേയും പണ്ഡിതൻമാരേയും വിസ്മരിച്ചു കൊണ്ട് പരലോക വിജയം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
       ഖതീബ്അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ഉദ്ഘാടനം ചെയ്തു.എം എൻ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുദർരിസ് ഇബ്രാഹീം ഫൈസി കിടങ്ങയം, അബ്ദു ലത്വീഫ് അഹ്സനി, ഇന്ത്യനൂർ ,സിദ്ദീഖ് അഹ്സനി സി കെ നഗർ സംസാരിച്ചു. മൗലിദ് സദസ്, സിയാറത്ത്, ദുആ മജ് ലിസ്, അന്നദാനം എന്നിവയും നടന്നു

പടം :
തിരൂരങ്ങാടി അലിഹസൻ തങ്ങൾ ആണ്ടുനേർച്ചയിൽ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തുന്നു.