fbpx

ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് ഖലീലുല്‍ ബുഖാരി തങ്ങള്‍.

മലപ്പുറം| ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ മനുഷ്യന്റെ ജീവന് ഭീഷണിയാവരുതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. മനുഷ്യത്വഹീനവും മനസാക്ഷിയുമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാളുടെയും പിന്തുണ ഉണ്ടാവരുത്.

പഴുതടച്ച അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. സാമൂഹിക മാധ്യമങ്ങളിലും മറ്റും അക്രമത്തിന് പിന്തുണ നല്‍കുന്നതോ പ്രോത്സാഹനം നല്‍കുന്നതോ ആയ ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. സമാധാനം പുന:സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രമങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു