ആലപ്പുഴ: ആരോഗ്യരംഗത്തെ കേരളത്തിൻ്റെ നേട്ടങ്ങൾ നിലനിർത്തുന്നതിന് പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി നേരിടണം-എച്ച്.സലാം എം.എൽഎ

..വണ്ടാനം :രാജ്യത്ത് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം മാതൃകയാണെന്നും എന്നാൽ ജീവിതശൈലീരോഗങ്ങളിലെ അടുത്തിടെ ഉണ്ടായ വർദ്ധന മലയാളിയെ ആശങ്കപ്പെടുത്തുന്നതാണെന്നും ശ്രീ.എച്ച്.സലാം എം എൽ എ പ്രസ്താവിച്ചു.കോവിഡ് അതിയായി വർദ്ധിച്ച പ്രതിസന്ധിഘട്ടത്തിലും കേരളത്തിലെ മുഴുവൻ രോഗബാധിതരായ വ്യക്തികൾക്കും ചികിത്സ നൽകാൻ പ്രാപ്തമായ മെഡിക്കൽ റിസർവ് നമുക്കുണ്ടായിരുന്നു.കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ജീവിതശൈലീരോഗ നിയന്ത്രണം,പ്രത്യേകിച്ചും പ്രമേഹരോഗചികിത്സയും രോഗസങ്കീർണ്ണതകൾ നിയന്ത്രിക്കേണ്ടതും അനിവാര്യമായ കാര്യമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിനു കീഴിലായി ആരംഭിച്ച പ്രമേഹചികിത്സാവിഭാഗത്തിൻറെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാഷ്വാലിറ്റി അനക്സ് ബ്ലോക്കിലെ പ്രമേഹരോഗ വിഭാഗം പ്രമേഹബാധിതർക്ക് സവിശേഷമായ രോഗ പരിചരണം നൽകുന്നതിനും പ്രമേഹരോഗത്തിൻ്റെ സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് തടയുന്നതിനും പ്രാധാന്യം നൽകും.നിലവിൽ എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 9.30 മുതൽ 11.30 വരെയാണ് പ്രമേഹചികിത്സാവിഭാഗം പ്രവർത്തിക്കുക.ചടങ്ങിൽ ജനറൽ മെഡിസിൻ വിഭാഗം മോധാവിയും ഗവ.ടി.ഡി.മെഡിക്കൽ കോളേജ് വൈസ്പ്രിൻസിപ്പലുമായ ഡോ.സുരേഷ് രാഘവൻ സ്വാഗതം ആശംസിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. മെഡിസിൻ വിഭാഗം പ്രൊഫസർ.ഡോ.എച്ച്.പൂർണ്ണിമ,അസോപ്രൊഫസർ ഡോ.അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.:ആലപ്പുഴ മെഡിക്കൽകോളേജിലെ പ്രമേഹചികിത്സാവിഭാഗത്തിന്റെ ഉദ്ഘാടനം എം.എൽ.എ ശ്രീ.എച്ച്.സലാം നിർവഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇