ഒഴൂർഫ്രണ്ട്സ് ഗ്രന്ഥാലയം സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു

താനൂർ : തന്റെ പ്രശ്നങ്ങളേക്കാൾ സമൂഹത്തിന്റെയും അന്യരുടെയും ദുഃഖങ്ങൾ മാറ്റുന്നതിന് മാതൃകാപ്രവർത്തനം നടത്തിയ മനുഷ്യ സ്നേഹികളായിരുന്നു ഒഴൂരിലെ പി. എം. സുധാകരനും, കെ. കെ. എം. കുട്ടിയും എന്ന് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അധ്യാപകൻ, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ , ജീവകാരുണ്യ പ്രവർത്തകൻ എന്നി മേഖകളിൽ പ്രതിഭയും മുൻ എം.പി. യും ഗ്രന്ഥകാരനുമായിരുന്ന എം.പി. വിരേന്ദ്ര കുമാറിന്റെ സന്തത സഹചാരിയുമായിരുന്ന പി.എം. സുധാകരന്റെയും , ട്രേഡ് യൂണിയൻ രംഗത്ത് ദേശീയ നേതാവും കോൺഫെഡറേഷൻ ഭാരവാഹിയുമായിരുന്ന കെ. കെ. എൻ. കുട്ടി എന്നിവരുടെ ഓർമ്മകളിൽ ജന്മനാട്ടിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ഒഴൂർ ഫ്രന്റ്‌സ് ക്ലബ്ബ് ഗ്രന്ഥാലത്തിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഫോട്ടോകൾ അനാച്ഛാദനം ചെയ്ത് പി.എം.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി സദസ്സ് ഉത്ഘാടനം ചെയ്തു. കെ.കെ.എൻ. കുട്ടി അനുസ്മരണ പ്രഭാഷണം പ്രമുഖ തൊഴിലാളി യൂണിയൻ നേതാവ് പി. ഋഷികേശ് കുമാർ നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് നാരയണൻകുട്ടി കോഴിശ്ശേരി അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രൻ , പ്രമീള മാമ്പറ്റ , കെ.വിജയകുമാർ , പി.എം.സജ്ന , ശശികുമാർ ചൂണ്ടയിൽ, പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നാട്ടുകാരും, ബന്ധുക്കളും , ഗ്രന്ഥശാല പ്രവർത്തകരും സന്നിഹിതരായിരുന്നു.