ഐശ്വര്യ ഗ്രന്ഥാലയവും ഐശ്വര്യ ക്ലബ്ബും ഒരേ കെട്ടിടത്തിൽ ഉദ്ഘടാനം നിർവ്വഹിച്ചു
തിരൂരങ്ങാടി ; ചെറുമുക്കിലെ പൊതു പ്രവർത്തന രംഗങ്ങളിലും ജനക്ഷേമ, കലാകായിക പ്രവർത്തന മേഖലയിലും സജീവമായ കെ എച്ച് കെ എം ഐശ്വര്യ ഗ്രന്ഥാലയത്തിൻ്റെയും ഐശ്വര്യ ക്ലബ്ബിൻ്റെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റി , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻ സിദ്ദീഖ് അധ്യക്ഷത വഹിച്ചു , പഞ്ചായത്ത് അംഗങ്ങളായ സൗദ മരക്കാരുട്ടി, ചെറുമേലകത്ത് ബാലൻ, ഒള്ളക്കൻ സിദ്ദീഖ് , വി ഹാദിൽ ,എ അമീർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ലോക മിക്സ് ബോക്സിങ് ചാമ്പ്യൻ സ്വദഖത്തുള്ളയെയും അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത എൻ പി അരുൺ ഗോപി , സിഎം എ അനസ് എന്നിവരെ ആദരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫോട്ടോ ; ചെറുമുക്ക് ഐശ്വര്യ ഗ്രന്ഥാലയവും ഐശ്വര്യ ക്ലബ്ബിൻ്റെയും ഉദ്‌ഘാടനം തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ മാസ്റ്റർ നിർവ്വഹിക്കുന്നു