ജീവിതത്തിൽഎ പ്ലസ് നേടലാകണംലക്ഷ്യം.മന്ത്രി . വി.അബ്ദുറഹിമാൻ

താനൂർ : ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള അവസരങ്ങൾ മുതലാക്കി ജീവിതത്തിൻ എ പ്ലസ് നേടാനാകണം വിദ്യാർത്ഥികൾ ലക്ഷ്യമിടെണ്ടതെന്ന്കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു താനാളുർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് റ്റു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന അറിവാദരം-23 പരിപാടി ഉദ്ഘാടനം ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

സംസാരിക്കുകയായിരുന്നു അദ്ദഹംപഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിൽ നിന്നും മികച്ച വിദ്യാലങ്ങളായിതെരെഞ്ഞെടുത്തഎ. എൽ .പി.സ്കൂൾ പട്ടരു പറമ്പ്, ദേവധാർ ഗവ: ഹൈസ്ക്കൂൾ എന്നി സ്ഥാപനങ്ങൾക്കുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു.

പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു.സദ്ഗമയ കണ്ണുർ ജില്ലാ പ്രോജക്റ്റ് കോഡിനേറ്റർ എം.ഷീബിലി ക്ലാസെടുത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസണ്ട് വി.അബ്ദുറസാഖ്,സ്ഥിരം സമിതി അധ്യക്ഷന്മാരായകെ. അമീറ, കെ.വി. സിനി. സെക്രട്ടറി

ഒ.കെ.പ്രേംരാജ്,ദേവധാർ ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക പി.ബിന്ദു, ജെ.സി ഐ മേഖലാ പരിശീലകൻ ഇ.ജി.സുരേഷ് എന്നിവർ സംസാരിച്ചു

താനാളൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച അറിവാദരം-23 പരിപാടി മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു