എ.ഐ ക്യാമറ: ഒരു മാസം പിഴ ഈടാക്കില്ല; മെയ് 19 വരെ ബോധവത്ക്കരണം*

**തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള എ ഐ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരു മാസം പിഴ ഈടാക്കില്ല. മെയ് 19 വരെ ബോധവത്ക്കരണം നടത്തുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അറിയിച്ചു. എ ഐ ക്യാമറകള്‍ ഉള്‍പ്പെട്ട സേഫ് കേരള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ പാതകളില്‍ ഉള്‍പ്പെടെ 726 എ ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രധാന അപകട മേഖലകള്‍, നിയമ ലംഘനം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 675 എഐ കാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരിക്കുക. സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4ജി സംവിധാനത്തിലും ആണ് ക്യാമറ പ്രവര്‍ത്തിക്കുക.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇