“താനൂർ നഗരസഭയുടെ കാർഷിക പദ്ധതി കൾക്ക് തുടക്കമായി

“താനൂർ നഗരസഭ നെൽകർഷകർക്ക് സൗജന്യ നെൽവിത്തും കുമ്മായവും വിതരണം ചെയ്തുതാനൂർ : താനൂർ നഗരസഭയുടെ നടപ്പു വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കർഷകർക്ക് സൗജന്യമായി നൽകുന്ന നെൽവിത്തിന്റെയും കൃഷി വകുപ്പ് നൽകുന്ന കുമ്മായത്തിന്റെയും വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.എം ബഷീർ അധ്യക്ഷനായി. കൃഷി ഓഫീസർ കെ. ദിവ്യ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർപേഴ്സൺ സി.കെ. സുബൈദ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ജയപ്രകാശ്, ഫാത്തിമ സി. പി, ഡിവിഷൻ കൗൺസിലർ റഷീദ് മോര്യ, എ.ഡി.സി. മെമ്പർ എ. പി. സുബ്രഹ്മണ്യൻ, ഉണ്ണി ആട്ടീരിക്കൽ, പടശേഖര സമിതി സെക്രട്ടറി രവീന്ദ്രൻ കെ. വി., കൃഷി അസിസ്റ്റന്റുമാരായ അഹമ്മദ് ഇർഷാദ് പി, ദീപ എം.വി സുധ എന്നിവർ പ്രസംഗിച്ചു. താനൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറി പോകുന്ന രതീഷ്, അരുൺ എന്നിവർക്ക് മെമെന്റോ നൽകി.: താനൂർ നഗര സഭയുടെ നടപ്പു വർഷത്തെ ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സൗജന്യമായി നൽകുന്ന നെൽവിത്തിന്റെയും കുമ്മായത്തിന്റെയും വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ നിർവ്വഹിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇