താനൂർ ബോട്ട് അപകടത്തിൽപ്പെട്ട അഫ്രാൻ ആശുപത്രി വിട്ടു.

താനൂർ അവന് അഞ്ചര വയസ്സാണ്. ഉമ്മ ആയിശാബിയും സഹോദരങ്ങളായ ആദില ഷെറിനും അദ്‌നാനും അർഷാനും ഇനി ഇവനൊപ്പമില്ല. താനൂർ ബോട്ട് ദുരന്തത്തിൽ ഒറ്റപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ പ്രതിനിധിയാണ് അഫ്രാൻ. ഉമ്മയും സഹോദരങ്ങളും ഇനിയില്ലെന്ന നടുക്കുന്ന സത്യം അറിയുമ്പോൾ എന്തായിരിക്കും ആ കുട്ടിയുടെ മാനസിക നില? അതേപ്പറ്റി ആലോചിക്കുമ്പോൾ മനസ്സ് പിടയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചവരും അവരെ ഓർത്ത് വിങ്ങുന്നവരുമായ ഇങ്ങനെ കുറെയധികം മനുഷ്യരിലൂടെ സഞ്ചരിച്ചു. അവരുടെ വേദനകൾ പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. നാഥാ, മരണപ്പെട്ടവർക്ക് നീ സ്വർഗീയ കവാടങ്ങൾ തുറക്കുകയും ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്ക് ക്ഷമ നൽകുകയും ചെയ്യേണമേ. ആമീൻ.KPA മജീദ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇