ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കുന്ന ഭരണപരിഷ്കാരങ്ങൾ ജാഗ്രതയോടെ കാണണം കെ.എൻ എം മർകസുദ്ദഅവ

തിരൂർ: ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കുന്നഭരണപരിഷ്ക്കാരങ്ങൾ ജാഗ്രതയോടെ കാണണമെന്ന് കെ. എൻ എം മർകസുദ്ദഅവ ജില്ലാ കൺവെൻഷൻ രാജ്യത്തെ മതേതര രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചു. പ്രാദേശിക രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ INDIA രാഷ്ട്രീയ സംവിധാനത്തിന് വിള്ളൽ വീഴ്ത്തരുത്.വിശ്വമാനവികതയ്ക്ക് വേദ വെളിച്ചംഎന്നപ്രമേയത്തിൽ 2024 ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ കൺവെൻഷൻ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം എഞ്ചിനീയർ ആധ്യക്ഷം വഹിച്ചു. KJU ഉപാധ്യക്ഷൻ പി.കെ.മൊയ്തീൻ സുല്ലമി മുഖ്യപ്രഭാഷണം നടത്തി.KNM സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മമ്മു സാഹിബ്, സംസ്ഥാന സെക്രട്ടറിമാരായ പി.പി. ഖാലിദ്, പി. സുഹൈൽ സാബിർ , ജില്ലാ ഭാരവാഹികളായ ടി. ആബിദ് മദനി, പി.മൂസക്കുട്ടി മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഇബ്റാഹിം അൻസാരി, ഇ.ഒ. ഫൈസൽ, റസാഖ് തെക്കയിൽ , മജീദ് കണ്ണാടൻ, കെ.പി. വഹാബ്, ജസീറ ടീച്ചർ എന്നിവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കേ യിൽ

+91 93491 88855