അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാനം ഞായറാഴ്ച തിരൂരിൽ

തിരൂര്‍ : അക്യുഷ് അക്യുപങ്ചർ അക്കാദമി ബിരുദ ദാനം ഒക്‌ടോബർ ഒന്ന് ഞായറാഴ്ച്ച തിരൂര്‍ വാഗൺ ട്രാജഡി ടൗണ്‍ ഹാളിൽ നടത്തപെടുന്നു. രാവിലെ 9 മണിക്ക് ജസ്റ്റിസ് ബി. കമാൽ പാഷ ബിരുദ ദാന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അക്യുഷ് അക്യുപങ്ചർ അക്കാദമി ഡയറക്റ്റർ ഷുഹൈബ് രിയാലു സനദ് ദാനം നിർവഹിക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 240 വിദ്യാർത്ഥികളാണ് പതിനാറാമത് ബീറ്റാ ബാച്ചില്‍ പഠനം പൂർത്തിയാക്കി ആതുര സേവന മേഖലയിലേക്ക് ഇറങ്ങുന്നത്. അക്യുഷ് അക്യുപങ്ചര്‍ അക്കാദമി തിരൂർ ആസ്ഥാനമായി 2008 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. ഇതിനകം 2500 ഓളം വിദ്യാർത്ഥികൾ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിൽ കാസർഗോഡ് , കണ്ണൂര്‍, കോഴിക്കോട്, മുക്കം, മലപ്പുറം, തിരൂര്‍, തൃശൂർ, ആലുവ, കാഞ്ഞിരപ്പള്ളി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി പത്ത് പഠന പരിശീലന കേന്ദ്രങ്ങള്‍ പ്രവർത്തിരച്ചുവരുന്നു. ഇതിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായി ഒരു പഠന കേന്ദ്രം കൂടി പ്രവർത്തിരക്കുന്നുണ്ട്.അക്യുഷില്‍ നിന്നും പഠനം പൂർത്തിയാക്കിയവർ കേരളത്തിൽ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും വിവിധ സ്ഥലങ്ങളില്‍ അക്യുപങ്ചറിസ്റ്റുകളായി ചികിത്സാ മേഖലയില്‍ സേവനമനുഷ്ടിച്ചു വരുന്നു. മരുന്നില്ലാത്ത ചികിത്സ എന്നതാണ് അക്യുപങ്ചറിന്റെ പ്രത്യേകത. എല്ലാ രോഗങ്ങളൾക്കും ഈ അംഗീകൃത വൈദ്യ ശാസ്ത്ര ശാഖയില്‍ ചികിത്സയുണ്ട്. ഒരു വർഷത്തെ കോഴ്‌സാണ് ചികിത്സകർ പൂർത്തിയാക്കേണ്ടത്. പ്ലസ് ടു പാസായവർക്കാണ് പ്രവേശനം നൽകുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അക്യുപങ്ചർ ചികിത്സക്ക് വൈദ്യശാസ്ത്ര മേഖലയില്‍ അംഗീകാരമുണ്ട്. അക്യുഷ് അക്യുപങ്ചർ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളിലധിക പേരും ഔഷധരഹിത ചികിത്സയായ സിംഗിൾ പോയിന്റ് അക്യുപങ്ചറിന്റെ പ്രചാരകരും പരിശീലകരുമായ ഇന്ത്യന്‍ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷനിൽ ( IAPA) അംഗമായി പ്രവർത്തന നിരതരാണ്.വാർത്താ സമ്മേളനത്തിൽ അക്യുഷ് അക്കാദമി ഡയറക്ടർ അക്യൂമാസ്റ്റർ ഷുഹൈബ് രിയാലു, വൈസ് പ്രിൻസിപ്പാൾ സയ്യിദ് അക്രം, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ കബീർ കോടനിയിൽ, പ്രോഗ്രാം കൺവീനർ സുധീർ സുബൈർ ആലപ്പുഴ, കൊല്ലം ബ്രാഞ്ച് ഡയറക്ടർ യൂസഫലി, സാബിത് റിയാലു തുടങ്ങിയവർ പങ്കെടുത്തു . |Acu. Pr. ഷുഹൈബ് റിയാലു(പ്രിന്സിപ്പാൾ) ഫോണ്‍ : 9388188190

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇