fbpx

ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല; രശ്മികയെ വിമര്‍ശിച്ച് ഋഷഭ് ഷെട്ടി

ബെംഗളൂരു; ബോക്സോഫീസില്‍ 400 കോടി കലക്ഷന്‍ നേടിയ ‘കാന്താര’ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. നടി രശ്മിക മന്ദാനക്കെതിരെയായിരുന്നു ഋഷഭിന്‍റെ വിമര്‍ശനം.2016ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കിരിക്ക് പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമാപ്രവേശം. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് താന്‍ തീരുമാനിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം അഭിനയിക്കാനാണ് കൂടുതൽ താൽപ്പര്യ കാരണം അവര്‍ക്ക് മുന്നില്‍‌ വേറെ തടസ്സങ്ങള്‍ കാണില്ല എന്നായിരുന്നു കാന്താര നായകന്‍റെ മറുപടി. കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിച്ചുകൊണ്ട് നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ തനിക്ക് ഇഷ്ടമല്ല എന്നും താരം പറഞ്ഞു. രശ്മിക മന്ദാനയെക്കുറിച്ചായിരുന്നു ഋഷഭിന്‍റെ പരാമർശം. എന്നാൽ സായ് പല്ലവി, സാമന്ത എന്നിവരെ വാനോളം പുകഴ്ത്താനും മറന്നില്ല. ഇരുവരും യഥാര്‍ഥ കലാകാരികളാണെന്നും നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണെന്നുമാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.