പൊന്നാനിയിൽ ഭിന്നശേഷി കലോത്സവ വേദിയിൽ അംഗനവാടി ടീച്ചേഴ്സിനോടൊപ്പം നായിക ആശ ശരത് നിറഞ്ഞുനിന്നു.




ബെൻസി പ്രൊഡക്ഷൻ സിന്റെ ബാനറിൽ അബ്ദുൽ നാസർ നിർമ്മിച്ച ഖദ്ദഎന്ന പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പൊന്നാനി, എടപ്പാൾ തിയേറ്ററുകളിൽ നായിക ആശ ശരത്തും മകൾ ഉത്തരയും എത്തിയിരുന്നു. കാണികളോടൊപ്പം സിനിമ ആസ്വദിച്ചു. ഒരു അംഗനവാടി ടീച്ചറുടെയും അവരുടെ മകളുടെയും സങ്കീർണ്ണമായ ജീവിത കഥ പറയുന്ന ചിത്രമാണ് ഖദ്ദ. ഭിന്നശേഷിക്കാരുടെ കലോത്സവവേദിയിൽ അവരോടൊപ്പം ഒരാളായി വാത്സല്യം പങ്കുവെച്ച് ആശശ രത്ത് സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന് അംഗനവാടി ടീച്ചേഴ്സിനോടും കുടുംബശ്രീ പ്രവർത്തക രോടും കുശലാന്വേഷണം നടത്തി. പൊന്നാനി എംഇഎസ് കോളേജിലെ കുട്ടികളോടൊപ്പം, ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെച്ചു. ഖദ്ദയിലെ ഗാനത്തിന് ആസ്പദമായ നൃത്തശില്പമാണ് അരങ്ങേറിയത്. തുടർന്ന് ബെൻസി പ്രൊഡക്ഷൻസിന്റെ പൊന്നാനിയിലുള്ള തറവാട് വീടിന്റെ അങ്കണത്തിൽ ആശയും മകളും കുട്ടികളോടൊപ്പം നൃത്ത ചുവടുകൾ വച്ചു. ആശാ ശരത്തിന്റെ മകൾ ഉത്തര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. കൂടാതെ സുദേവ്, സുധീർ കരമന തുടങ്ങിയവരും അഭിനയിക്കുന്നു. ദേശീയ അവാർഡ് ജേതാവായ മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാർത്ത പ്രചരണം എംകെ ഷെജിൻ.