fbpx

നൃത്ത വിദ്യാലയവുമായി നവ്യ നായർ

നർത്തകിയും ചലച്ചിത്ര താരവുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ആരംഭിച്ചു. കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മാതംഗിയുടെ വെബ്സൈറ്റ്  സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കെ മധു , എസ് എൻ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ.