നടൻ ശരത് ബാബു അന്തരിച്ചു

*ഹൈദരാബാദ് :നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നുഅണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന്ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു ഇതുവരെ 220ലധികം ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽഇടംനേടിയിട്ടുണ്ട് . ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതനാണ്.*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇