നടന്‍ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു ;ബോധം തിരിച്ചുകിട്ടിയില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വിവരം ലഭിക്കുന്നു.*

*ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും: നടന്‍‌ മാമുക്കോയയുടെ നില ഗുരുതരം.*** *കോഴിക്കോട്:* സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബോധം തിരിച്ചുകിട്ടിയില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഏപ്രില്‍ 24ന് മലപ്പുറം കാളികാവ് പൂങ്ങാട്ട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഉദ്ഘാടന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കത്തില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ..