നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി*

*🟢 മലപ്പുറം : ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിൽ ചികിത്സയിലായിരുന്ന നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് രാത്രി വൈകി കോഴിക്കോട്ടേയ്ക്ക് മറ്റിയത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മാമുക്കോയയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിങ്കളാഴ്ച രാത്രി മലപ്പുറം പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു