നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു

ചെന്നൈ: നടന്‍ ജി മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചൽ’ ഡബ്ബ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. ജയിലറാണ് മാരിമുത്തുവിൻ്റെ അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.തമിഴ്‌ സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ട് പതിറ്റാണ്ടിൽ ഏറെയായി സഹ സംവിധായകനും അഭിനേതാവായും സംവിധായകനായും നിറഞ്ഞ് നിന്ന വ്യക്തിയാണ്. 1967 തമിഴ്‌നാട്ടിലെ തേനിയിലാണ് ജനനം. 1999 ല്‍ പുറത്ത് ഇറങ്ങിയ വാലി ആണ് ആദ്യമായി അഭിനയിച്ച ചിത്രം.2020 ല്‍ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 2021 ല്‍ അക്ഷയ് കുമാന് ഒപ്പം ഹിന്ദിയിലും അഭിനയിച്ചു. ശങ്കറിന്റൈ കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിച്ച് കൊണ്ടിരിക്കുക ആയിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇