ആക്റ്റ് നാടകമേളക്ക് നവംബർ5 ന് തിരശ്ശീല ഉയരും

ആക്റ്റ് നാടകമേളക്ക്* *നവംബർ5 ന് തിരശ്ശീല ഉയരും* ആക്റ്റ് നാടകമേളയുടെ ഉദ്ഘാടനം നവംബർ 5 ന് വൈകു. 6 മണിക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിർവ്വഹിക്കും. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന മേളയിൽനാടക മത്സരം ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ നിർവഹിക്കും. അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ആദ്യ ദിവസം അമ്പലപ്പുഴ സാരഥിയുടെ രണ്ടു ദിവസം അരങ്ങേറും.നവംബർ8 ന് നാടക സെമിനാറും ശില്പശാലയും നടക്കും . ഹയർ സെക്കന്ററി കോളേജ് വിദ്യാർത്ഥികൾക്കുള്ള സെമിനാറിലും ശില്പശാലയിലും കോട്ടക്കൽ മുരളി ശ്രീജിത്ത് പൊയിൽ ക്കാവ് എന്നിവർ പങ്കെടുക്കും. നവംബർ10 വെള്ളിയാഴ്ച്ച വൈകു 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ആക്റ്റ് പുരസ്കാരം ശ്രീലത നമ്പൂതിരിക്ക് സമ്മാനിക്കും. ആക്റ്റ് പ്രസിഡണ്ടു കൂടിയായമന്ത്രി വി.അബ്ദുറഹിമാൻ ഉപഹാരം സമർപ്പിക്കും.സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മുഖ്യാതിഥിയാവും.നവംബർ.12 ന് മേളയുടെ സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വിജയി കൾക്കുള്ള സമ്മാനങ്ങളും മന്ത്രി നൽകും .ചടങ്ങിൽ എം എൽ എ അഡ്വ ഷംസുദ്ദീൻ മുഖ്യാതിഥിയാവും.ഏഴു നാടകമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.കാണികളാണ് വിധികർത്താക്കൾ .പ്രവേശനം പൂർണമായും സൗജന്യമാണ്.തിരൂർ നഗരസഭയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്.നവംബർ അഞ്ചാംതീയതി അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം.ആറിന് തൃശൂർ വസുന്ധരയുടെ വാമോസ് മെസ്സി,ഏഴിന് കാഞ്ഞിരപ്പിള്ളി അമലയുടെ ശാന്തം,എട്ടിന് നാടകശില്പശാല യും നാടക സെമിനാറും നടക്കും വൈകിട്ട് 7 മണിക്ക്തൃശൂർ സദ്ഗമയ യുടെ ഉപ്പ്.നവംബർഒമ്പത് വ്യാഴാഴ്ച പാലാ കമ്യൂണിക്കേഷൻസിന്റെ ജീവിതം സാക്ഷി നവം10 വെള്ളി കോഴിക്കോട് സങ്കീർത്തനയുടെ ചിക്11 ന് അവസാനമത്സരനാടകം ഓച്ചിറ സരിഗയുടെ കൂടെയുണ്ട്. സമാപന സമ്മേളനവും അവാർഡ് ദാനവുംനടക്കും സമാപന സമ്മേളനത്തിൽ മന്ത്രി വി.അബദുറഹ്മാൻ സമ്മാനദാനം സമാപനനാടകം നത്ത് മാത്തൻ ഒന്നാം സാക്ഷി പത്രസമ്മേളനത്തിൽ ആക്റ്റ് വൈസ് പ്രസിഡന്റ് വിക്രംമകുമാർ മുല്ലശ്ശേരി, ട്രഷറർ മനോജ് ജോസ്, സെക്രട്ടറി കരീം മേച്ചേരി, എക്സിക്യൂട്ടീവ് മെമ്പർമാരായ നാജിറ അഷറഫ്, പി രവീന്ദ്രൻ മാസ്റ്റർ,എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ആക്റ്റ് നാടകമേളയുടെ ബ്രോഷറിന്റെ പ്രകാശനം തുഞ്ചൻസ്മാരകട്രസ്റ്റ് കോ-ഓർഡിനേറ്റർ ഡോ.കെ.ശ്രീകുമാർ ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വ.വിക്രമകുമാറിന് നൽകി പ്രകാശനം ചെയ്തു ട്രഷറർ മനോജ് ജോസ് ,സെക്രട്ടറിമാരായ കരിംമേച്ചേരി,എം.കെ.അനിൽകുമാർ,ടി.പി.സുബ്രഹ്മണ്യൻ എന്നിവർ സമീപം