സൈനികൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. പുളിമാത്ത് സ്വദേശി ആരോമൽ (25) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.ആരോമലിന്റെ പിതാവ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. പിതാവിനെ കാണാനാണ് ആരോമൽ നാട്ടിലെത്തിയത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കളും സൈനികരും ചേർന്ന് ഏറ്റുവാങ്ങും.

Comments are closed.