ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍മെഗാ ചെസ് ടൂര്‍ണമെന്റ് നാളെ
പാലക്കാട്: ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ഫോറം. 6 പി രജിസ്‌ട്രേഷന്റെയും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ നല്‍കുന്നതിന്റെയും പ്രചാരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ മെഗാ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് ഗവ. വിക്‌ടോറിയ കോളെജില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം നിര്‍വഹിക്കും. 17, 18 പ്രായമായവര്‍ക്കും 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പാരിതോഷികം നല്‍കും. പരിപാടിയില്‍ ജില്ലയില്‍ ആധാര്‍ വിവരങ്ങള്‍ നൂറു ശതമാനം പൂര്‍ത്തീകരിച്ച 12 മണ്ഡലങ്ങളിലെ ഡി.എല്‍.ഒമാരെ വൈകിട്ട് 4.45 ന് ജില്ലാ കലക്ടര്‍ ആദരിക്കും.