താനൂർസ്കൂട്ടറും, ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നിറമരുതൂർ മഞ്ഞളംപടി സ്വദേശി പാട്ടത്തിൽ പ്രവീണാ(23)ണ് മരിച്ചത്

. ഞായറാഴ്ച രാവിലെ ഏഴോടെ പത്തമ്പാട് വച്ചാണ് അപകടം. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനായ പ്രവീൺ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പിതൃസഹോദരൻ രാമദാസിന് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് പ്രവീണിനെയും, രാമദാസിനെയും പൂക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രവീണിന്റെ ജീവൻ രക്ഷിക്കാനായില്ല. രാമദാസ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണനാണ് പ്രവീണിന്റെ അച്ഛൻ. അമ്മ : ശോഭന. സഹോദരങ്ങൾ: കൃഷ്ണപ്രസാദ്, പരേതനായ പ്രണവ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855