താനൂർ പുത്തൻ തെരുവ്പള്ളിക്ക് മുൻ വശത്ത് വെച്ച് ടൂറിസ്റ്റ് ബസ്സും , ചരക്ക് ലോറിയും കൂട്ടി ഇടിച്ചു.

ഇന്ന് വെളുപ്പിന് 1. 45 നാണ് അപകടം സംഭവിച്ചത്.കോട്ടയത്തുനിന്ന് ഓൺലൈൻ സർവീസിൽ കാസർകോഡിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കർണാടകയിൽ നിന്നും ചരക്കുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത് .ബസ്സിലെ 2 യാത്രക്കാർക്കുംഡ്രൈവർക്കും , ലോറി ഡ്രൈവർക്കും ,നിസ്സാര പരിക്കുകൾ സംഭവിച്ചു.കാസർകോഡ് ഭാഗത്തേക്കുളള ബസ്സ് യാത്രികരെ മറ്റൊരു ടൂറിസ്റ്റ് ബസ്സിൽ കയറ്റി യാത്രയാക്കി. പുത്തൻ തെരുവിലും സമീപപ്രദേശത്തും അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. മഴ പെയ്യുമ്പോഴാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്.. താനൂർ ഫയർഫോഴ്സ്, ടി.ഡി. ആർ .എഫ് പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇