പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

താനൂർപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. താനൂരിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ചു. ജംങ്ഷനിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. എം അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സമദ് താനാളൂർ സംസാരിച്ചു. പി അജയ്കുമാർ സ്വാഗതം പറഞ്ഞു. താനൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടത്തോടിൽ നിന്നും പ്രകടനം ആരംഭിച്ച് കണ്ണന്തളിയിൽ സമാപിച്ചു. ഏരിയ കമ്മിറ്റിയംഗം സി പി അശോകൻ, കെ വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. നിറമരുതൂർ നോർത്തിൽ മഞ്ഞളംപടിയിൽ നിന്നാരംഭിച്ച പ്രകടനം ചക്കരമൂലയിൽ സമാപിച്ചു. പി വിനേശൻ, എ പി മാധവൻ തുടങ്ങിയവർ സംസാരിച്ചു. തീരദേശ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കത്തെരുവിൽ പ്രകടനം നടന്നു. ഏരിയ കമ്മിറ്റിയംഗം എം അനിൽകുമാർ, കെ പി സൈനുദീൻ, എം പി മുഹമ്മദ് സറാർ തുടങ്ങിയവർ സംസാരിച്ചു. പൊന്മുണ്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേജ് പടിയിൽ നിന്നാരംഭിച്ച പ്രകടനം കുറ്റിപ്പാലയിൽ സമാപിച്ചു. ഏരിയ കമ്മിറ്റിയംഗം കെ കെ വേലായുധൻ, ഒ അലവി, മാധവൻ തുടങ്ങിയവർ സംസാരിച്ചു. ഒഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറപ്പാറപ്പുറത്ത് പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയംഗം അഷ്കർ കോറാട്, കെടിഎസ് ബാബു തുടങ്ങിയവർ സംസാരിച്ചു. കെ പുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻതെരുവിൽ നടന്ന ഐക്യദാർഢ്യ സദസ്സിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ പി സതീശൻ, കെവിഎ കാദർ, ശശി തുടങ്ങിയവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇