താനൂർ: ജനതാദൾ . എസ്. മുൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞു മിനടത്തൂരിന്റെ നിര്യാണത്തിൽ മൂച്ചിക്കൽ അങ്ങാടിയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു

താനൂർ: ജനതാദൾ . എസ്. മുൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞു മിനടത്തൂരിന്റെ നിര്യാണത്തിൽ മൂച്ചിക്കൽ അങ്ങാടിയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു. ജനതാദൾ .എസ്. ദേശീയ ഉപാധ്യക്ഷനും മുൻ മന്ത്രിയും ആയ സി.കെ.നാണു ആമുഖ പ്രഭാഷണം നടത്തി. എൻ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സർവ്വകക്ഷി നേതാക്കളും പ്രമുഖരും പങ്കെടുത്തു. അഡ്വ.പി.ഹംസകുട്ടി, പി.എസ്.സഹദേവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരൻ, ഗായകൻ ഫിറോസ് ബാബു ,അരുൺ ചെമ്പ്ര, പാറപ്പുറത്ത് കുഞ്ഞുട്ടി, നാസർ കോട്ടാരത്ത്, കെ.രാജീവ്, മേച്ചേരി സെയ്തലവി, പിമ്പുറത്ത് ശ്രീനിവാസൻ , കെ.വി.ബാലസുബ്രമണ്യൻ, ആർ. മുഹമത് ഷാ, ഫൈസൽ തങ്ങൾ, എ.പി. സിദ്ധീഖ്, നാദിർഷാ കടായിക്കൽ , ബാബു മംഗലം,സി.എം. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. സതേൺ റെയിൽവേയുടെ അഡൈസറി ബോർഡ് അംഗമായും ,പിന്നോക്ക വികസന കോപ്പറേഷൻ മെമ്പറായും ചുമതലകൾ വഹിച്ച കുഞ്ഞു മീനടത്തൂർ നാടക നടനും കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്നു. മിനടത്തുർ ജനതാ ആർട്ട്സ് ക്ലബ്ബിന്റെ സ്ഥാപകൻ കൂടിയാണ്. ഇദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇