മൂന്നിയൂർ പടിക്കലിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൂടെയുള്ള മാതാവിന് പരിക്ക്.

മൂന്നിയൂർ:പടിക്കൽ കുമ്മൻതൊടു പാലത്തിനു സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. പടിക്കൽ സ്വദേശിയായ സി.പി മാർബിളിനു പടിഞ്ഞാറു വശം താമസിക്കുന്ന പെരിക്കാങ്ങൻ അസീസിന്റെ മകൻ ഷഹനാദ് ഹുദവി(21 വയസ്സ് ) ആണ് മരണപ്പെട്ടത്. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആദ്യ വർഷ പി.ജി. വിദ്യാർത്ഥിയാണ്. മാണൂർ ദാറുൽ ഹിദായ ദഅ് വ കോളേജിലായിരുന്നു പഠനം. സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച മാതാവ് സാബിറയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാമിൽ സഹോദരനാണ്.മരിച്ച ഷഹനാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും .റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ________________________

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇