മലപ്പുറം താനൂർദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു

. ‘ക്യാമ്പോണം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഊഞ്ഞാലാട്ടം (ആനിമേഷൻ പരിശീലനം) പൂക്കള മത്സരം (പ്രോഗ്രാമിങ് പരിശീലനം) ചെണ്ടമേളം (സ്ക്രാച്ച് ഗെയിം )തുടങ്ങി ഓണാഘോഷ മത്സരങ്ങൾ ഐടിയുമായി സംയോജിപ്പിച്ച് നടത്തിയ മത്സരങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. റിസോഴ്സ് പേഴ്സണായ എസ് എസ് എം എച്ച് എസ് അധ്യാപികയായ സ്മിത ആർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഡെപ്യൂട്ടി എച്ച് എം അഷ്റഫ് വി. വി. എൻ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ ബുഷറ ടീച്ചർ സ്വാഗതവും സനുകൃഷ്ണ സാർ നന്ദിയും പറഞ്ഞു

റിപ്പോര്ട്ട്

ബാപ്പു വടക്കയിൽ

+91 93491 88855

Comments are closed.