വികസന സമിതിയുടെ ഇടപെടൽപാറക്കടവ് മുക്കത്ത് താഴം ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി സ്ഥാപിച്ചു

.മൂന്നിയൂർ: പാറക്കടവ് തെക്കെ പാടം മുക്കത്ത് താഴത്ത് പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിന് കെ.എസ്. ഇ. ബി. സുരക്ഷാ വേലി സ്ഥാപിച്ചു.പാറക്കടവ് – കളത്തിങ്ങൽ പാറ റോഡിൽ മുക്കത്ത് താഴത്ത് റോഡ് സൈഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ മാസങ്ങൾക്ക് മുമ്പ് ഉൽഘാടനം ചെയ്തെങ്കിലും സുരക്ഷാ വലയം സ്ഥാപിച്ചിരുന്നില്ല. വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ പോവുമ്പോൾ സ്കൂളിലേക്കും മദ്രസ്സയിലേക്കും മറ്റും പോവുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽ നടയാത്രക്കാർക്ക് സുരക്ഷാ വലയമില്ലാത്ത ട്രാൻസ്ഫോർമർ വലിയ അപകട ഭീഷണിയായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയുടെ ( പി. കെ. വി. എസ് )ഭാരവാഹികളായ വി.പി. ചെ റിദ്, അഷ്റഫ് കളത്തിങ്ങൽ പാറ, സി.എം. ശരീഫ് മാസ്റ്റർ, സി.എം.അബൂബക്കർ എന്നിവരുടെ നേത്രത്വത്തിൽ, അടിയന്തിരമായി ട്രാൻസ്ഫോർമറിന് സുരക്ഷാ വലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ഇ.ബി. വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും,കെ.എസ്. ഇ.ബി.തലപ്പാറ അസിസ്റ്റ് എഞ്ചിനീയർക്കും പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്. ഇ.ബി. അധികൃതർ അടിയന്തിരമായി തെക്കെ പാടം മുക്കത്ത് താഴം ട്രാൻസ്ഫോർമറിന് സുരക്ഷാ വലയം സ്ഥാപിച്ചത് . വലിയൊരു അപകടം ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കിയ കെ.എസ്. ഇ.ബി. അധികൃതരെ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി അഭിനന്ദിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.അഷ്റഫ് കളത്തിങ്ങൽ പാറ.