പെരുമണ്ണയിൽ ഇനി റോബസ്റ്റ് വിപ്ലവത്തിന് തുടക്കം

ചെട്ടിയാൻ കിണർ ഗവ: ഹൈസ് കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെയും ഹരിത സേനയുടെയും ആഭിമുഖ്യത്തിൽ വാഴ ഗ്രാമം പദ്ധതി യുടെ ഭാഗമായി അഞ്ഞൂറ് റോബസ്റ്റ് വാഴക്കന്നുകൾ വിതരണം ചെയ്തു.നിരവധി രക്ഷിതാക്കൾ നേരിട്ടെത്തി വാഴക്കന്നുകൾ സ്വീകരിച്ചു. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും എത്തിച്ച ടിഷ്യൂ കൾച്ചർ വാഴയാണ് വിതരണം ചെയ്തത്. പെരുമണ്ണ യിലെ പ്രമുഖ കർഷകനായ ചെമ്മിളി മുഹമ്മദിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത് . പ്രഥമാധ്യാപകൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്, ആശംസകൾ അറിയിച്ചു. റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് സ്വാഗതനും ഹരിത സേന കോർഡിനേറ്റർ രൺജിത് എൻ. വി നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇