അമ്മമാർക്കായിവായനാ ക്ലബിന് തുടക്കമായി.പുസ്തക പ്രദർശനം സംഘടിപ്പിച്ചു.

താന്നൂർ :വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയത്തിന്റെയും ഒഴൂർ ജി എൽ പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒഴൂർ സ്കൂളിൽ വെച്ച് പുസ്തക പ്രദർശനം സംഘടിപ്പിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും , പൊതുജനങ്ങളുംപ്രദർശനം കാണാനെത്തി.സ്കൂളിലെ ക്ലാസ് ലൈബ്രറി കാര്യക്ഷമമാക്കാനുംഅമ്മമാർക്കായി വായനാ ക്ലബ്ബ് രൂപികരിക്കാനുംപദ്ധതി ആവിശ്കരിച്ചു. ഗ്രന്ഥാലയ പ്രസിഡണ്ട് നാരായണൻകുട്ടി കോഴിശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.ടി അനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ പി ഷാജി, എം വിശ്വനാഥൻ, മുജീബ് താനാളൂർ, എം കെ ഉഷ, നസീറ ബാനുഎന്നിവർ സംസാരിച്ചു. ഗ്രന്ഥാലയ സെക്രട്ടറി പി രവീന്ദ്രൻ സ്വാഗതവും എം.പി സൗമ്യ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വായനാ പക്ഷാചരണത്തിെന്റ ഭാഗമായി ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം ഒഴൂർ ജിഎൽപി സ്കൂൾ നടത്തിയ പുസ്തക പ്രദർശനം സ്കൂൾ പ്രധാനാധ്യാപിക കെ.ടി. അനിത ഉദ്ഘാടനം ചെയ്തു