ഗാലറി നിറഞ്ഞ ആരവംഫുട്ബോൾ മത്സരംഉത്സവമായി

താനൂർ: മുന്ന് ദിവസങ്ങളിലായി താനാളൂർ ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്നു വന്ന താനാളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവ ഫുട്ബോൾ മത്സരം നാടിന്റെ ജനകീയ ഉത്സവമായി.ഗാലറി നിറഞ്ഞ കവിഞ്ഞ ആരവംകാൽപന്ത് കളിയെ സ്നേഹിക്കുന്നവരുടെ തലമുറ സംഗമമായി.യുവാകൾക്ക് പുറമെ കുട്ടികളും വയോജനങ്ങളും വരെ മത്സരം കാണാനെത്തി.40 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കലാശക്കളിയിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി.3 ദിവസങ്ങളിൽ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ40 മത്സരങ്ങൾ സംഘടിപ്പിച്ച സംഘാടക മികവ് പ്രത്യകം ശ്രദ്ധേയമായി.ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിസ്മയ കൈതക്കുളത്തെഅവർ പരാജയപെടുത്തി.മിറാനിയ മീനടത്തുരിലെ ടി. ഉന്നൈസ് മികച്ച കളിക്കാരനായും വിസ്മയയുടെ ഗോൾകീപ്പർ ഇ ഹാഷിം മികച്ച ഗോൾ കിപ്പറുംസ്റ്റോപ്പർ മാലിക്ക് മികച്ച സ്റ്റോപറായും തെരെഞ്ഞെടുക്കപ്പെട്ടു. നല്ല അച്ചടക്കമുള്ള ടീമിനുള്ള സമ്മാനം കളേഴ്സ് താടിപ്പടിക്കാണ്.മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ഉദ്ഘാടനം ചെയ്തുഐ.എസ്.എൽ ഫുട്ബോൾ താരം മുഹമ്മദ് സലാഹ് വിശിഷ്ടാഥിയായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് അധ്യക്ഷനായി, .അംഗങ്ങളായ കെ.വി ലൈജ്യ, മംഗലത്ത് മജീദ്, ഇ.അബ്ദുറസാഖ്, സെക്രട്ടറി . ഒ.കെ, പ്രേംരാജ്, അസി.സെക്രട്ടറി ബൈജു , കബ്ബ് കോർഡിനേഷൻ വൈസ് ചെയർമാൻ മുജീബ് താനാളൂർ, യുവജന ക്ഷേമ ബോർഡ് ബ്ലോക്ക് കോർഡിനേറ്റർ സുഹൈൽ മേലേതിൽ എന്നിവർ സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ്താനാളൂർ പഞ്ചായത്ത് ഇ എം എസ് സ്റ്റേഡിയത്തിൽ കേരളോത്സവ ഫുട്ബോൾ മത്സരത്തിലെ നിറഞ്ഞ ഗാലറി2) താനാളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വിജയികളായ മിറാനിയ ഫുട്ബോൾ ടീം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇