പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

…………,……,………..ആലത്തിയൂർ. വർദ്ധിച്ചു വരുന്ന വൈദ്യുതി നിരക്കിനെതിരെ മംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആലത്തിയൂർ കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി എം പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ധർണ ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. പി.നസറുള്ള ഉദ്ഘാടടനം ചെയ്തു. വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ നാട് ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിക്കേണ്ട കാലഘട്ടത്തിലൂടെയാണ് ഇന്ന് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഡിസിസി മെമ്പർ ഉണ്ണി ഹാജി,എം വി കിഷോർ, മണ്ഡലം പ്രസിഡന്റുമാരായ ടി പി പ്രഭാകരൻ,എ.കെ സലിം,വൈശാഖ് തൃപ്രങ്ങോട്,മജീദ് മൈബ്രദർ സലീം കൂട്ടായി, എംജിഎം ഗഫൂർ,കെ. വി ബഷീർ,കെപി രാധാകൃഷ്ണൻ, ശിവശങ്കരൻ,സലാം താണിക്കാട്,മോനുട്ടി പൊലിശ്ശേരി,എന്നിവർ സംസാരിച്ചു. ആലത്തിയൂർ പുറത്തൂർ റോഡിൽ നിന്നും പ്രകടനവുമായി എത്തിയാണ് കെഎസ്ഇബി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.എൻ ഷബീർ .നബീൽ കുണ്ടനി, , അസീസ് കല്ലേരി, സദക്ക് നാലകത്ത്,അമീൻ പുറത്തൂർ, നൗഷാദ്, സി ടി അബ്ദുള്ള കുട്ടി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇