പ്രതിഷേധ പരിപാടി സംഘടിപ്പിക്കും

താനൂർ ബോട്ടപകടം: ഇരകൾക്ക് നീതി ലഭ്യമാക്കുക എന്ന ആവശ്യവുമായി ബി.ജെ.പി. താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. മെയ് – 25 ന് വൈകിട്ട് 5 മണിക്ക് താനൂർ ജങ്ഷനിൽ നടക്കുന്ന പരിപാടി സംസ്ഥാന ജന:സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് രവി തേലത്ത് മുഖ്യ പ്രഭാഷണം നടത്തും. വന്ദേ ഭാരത് ട്രയിനിന് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ച സംഭവത്തിൽ താനൂർ സ്വദേശി മുഹമ്മദ് റിസ്വാനെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ഗുരുതരമായ വീഴ്ചയാണ്.അയാളുടെ മൊഴിയും വിശ്വാസയോഗ്യമല്ല. അയാൾ മാത്രമാണ് കുറ്റവാളി എന്ന വാദവും ഉൾകൊള്ളാനാവില്ല. ആർ.എസ്.എസ് പ്രവർത്തകനാണ് കല്ലെറിഞ്ഞതെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ കേസിൽ ഉൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം പോലും അറിയാത്ത മട്ടിലാണ് ഇപ്പോൾ പെരുമാറുന്നത്. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ കളവു പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.വാർത്താ സമ്മേളനത്തിൽ ബി ജെ പിജില്ലാ അധ്യക്ഷൻ രവി തേലത്ത്, മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് കാർക്കോളി, സി. പ്രവീൺ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ്പ്രസിഡണ്ട് സി.എം. ഹനീഫ, ബി.ജെ.പി വെസ്‌റ്റ് ഏരിയ പ്രസിഡണ്ട് പി.കൃഷ്ണൻ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇