പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

*താനൂർ ബോട്ടപകടം:ആരോപണ വിധേയനായ മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യ പെട്ട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി*താനൂർ:താനൂർ ബോട്ടപകടത്തിൽ ബോട്ടുടമക്ക് ഒത്താശ ചെയ്ത് എന്ന് ആരോപണം നേരിടുന്ന മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്നവശ്യപ്പെട്ട് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.മന്ത്രി രാജി വെക്കുന്നത് വരെ പ്രതിഷേധങ്ങൾ തുടരും.നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു.പി.കെ ഫിറോസ് ഉൽഘാടനം നിർവഹിച്ചു.അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഉബൈസ് കുണ്ടുങ്ങൽ,ടി.നിയാസ്, എപി സൈതലവി, സൈതലവി തൊട്ടിയിൽ, പി.അയ്യൂബ്,വി.കെ ജലീൽ,പി.കെ.ഇസ്മയിൽ,റഷീദ് മോര്യ എന്നിവർ നേതൃത്വം നൽകി.കെ.എൻ. മുത്തുക്കോയ തങ്ങൾ,എംപി. അഷ്റഫ്,പി.പി. ഹാരിഫ്, കെ.സി ബാവ,പി.പി ശംസുദ്ധീൻ,അഷ്റഫ് ഓലപ്പീടിക,കെ.സലാം,അൻവർ മാസ്റ്റർ, റഷീദ് വടക്കയിൽ,ജംഷീർ ഷാൻ, ടി.ജംഷീർ, ജലീൽ പുതിയകടപ്പുറം, ഇസ്മയിൽ അയ്യായ,മുഫീദ് കെ.ടി.ജാറം,യാഫിക് പൊന്മുണ്ടം,വൈ.സൽമാൻ, ജംഷാദ് ഇരിങ്ങാവൂർ,നിസാം താനൂർ, ഇർഷാദ് കുറുക്കോൾ,ഹകീം തങ്ങൾ എന്നിവർ സംബന്ധിച്ചു.പോലീസിന്റെ അകാരണമായ ലാത്തിച്ചാർജിൽ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക് പറ്റി. പ്രവർത്തകരെ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Comments are closed.