താനൂർ കർഷകസംഘം, കെഎസ്കെടിയു, സിഐടിയു എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

താനൂർ കർഷകസംഘം, കെഎസ്കെടിയു, സിഐടിയു എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണിപ്പുരിൽ ബിജെപി സർക്കാർ നടത്തുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കൊലയിലും സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരതകൾക്കെതിരെയും, കേന്ദ്രസർക്കാരിന്റെ മൗനത്തിലും പ്രതിഷേധിച്ചായിരുന്നു പരിപാടി. താനൂരിൽ നടന്ന പ്രതിഷേധ സായാഹ്നം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സുധീഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. കെ വിവേകാനന്ദൻ അധ്യക്ഷനായി. ബാപ്പുട്ടി കൂട്ടായി, സമദ് താനാളൂർ, കെടിഎസ് ബാബു, വി അബ്ദുറസാഖ്, രാധ മാമ്പറ്റ, കെ പി രാധ, പി പി സൈതലവി എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.

[wpcode id=”35734″]

Comments are closed.