തിരൂരങ്ങാടി ഡി.ഇ. ഐ. സി. യിൽഭിന്നശേഷി ക്കാർക്ക് വേണ്ടിയുള്ള ഒക്യൂപേഷൻ തെറാപ്പി സെന്റർ ആവശ്യവുമായി മന്ത്രിക്ക് നിവേദനം നൽകി


.തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ ഏക ഡിസ്ട്രിക് ഏർലി ഇന്റർ വെൻഷൻ സെന്ററായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി. ഇ. ഐ.സി. യിൽ ഒക്യൂപേഷനൽ തെറാപ്പി സെന്റർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ഭിന്നശേഷി ശാക്തീകരണ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ നിവേദനം നൽകി. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.ഏറ്റവും കൂടുതൽ ഭിന്നശേഷി ക്കാരുള്ള മലപ്പുറം ജില്ലയിൽ നിലവിൽ ഈ തെറാപ്പി ചെയ്ത് കൊണ്ടിരിക്കുന്നവരും ഈ തെറാപ്പി ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കപ്പെട്ടവരുമായി നിരവധി പേരുണ്ട്. ഇവരൊക്കെ ഭാരിച്ച സാമ്പത്തിക ചെലവുകൾ സഹിച്ച് കേരളത്തിനത്തും അന്യ സ്ഥംസ്ഥാനങ്ങളിലുമുള്ള സ്വകാര്യ തെറാപ്പി സെന്ററുകളെ ആശ്രയിച്ച് കൊണ്ടിരിക്കുകയാണ്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിച്ച് വരുന്ന ഡി. ഇ. ഐ.സി. യിൽ പശ്ചാതല സൗകര്യങ്ങൾ ഏറെ ഉണ്ടെങ്കിലും ഒക്യൂപേഷനൽ തെറാപ്പി സൗകര്യം ഇവിടെ ഇല്ല. സാമ്പത്തിക ശേഷിയില്ലാത്ത ഭിന്നശേഷി ക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ ഏറെ കാലത്തെ ആവശ്യമാണ് മലപ്പുറം ജില്ലയിൽ ഒക്യൂപേഷനൽ തെറാപ്പി സെന്റർ വേണമെന്നത്. തിരൂരങ്ങാടിയിൽ ഒക്യൂപേഷനൽ സെന്റർ തുടങ്ങാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ മന്ത്രിയോടാവശ്യപ്പെട്ടു. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. കെ.പി. എ. മജീദ് എം.എൽ. എ, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: റീന, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. സുഹ്റാബി, ഡി.എം. ഒ. ആർ. രേണുക, ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് , ഡി.ഇ. ഐ.സി. മെഡിക്കൽ ഓഫീസർ ഡോ: കുഞ്ഞാവുട്ടി എന്നിവർ സംബന്ധിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് അക്ഷയ് എം