*എം എൽ എ ക്ക് നിവേദനം നൽകി
ക്ലാരി ഓട്ടുപാറപ്പുറം:പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ കല്ല്യാപ്പ്, ചോലമാട്ടുപുറം, കഞ്ഞികുഴിങ്ങര മോസ്കൊ, ചെനപ്പുറം എന്നീ ഭാഗങ്ങളിൽ മിനി മാസ്സ് ലൈറ്റ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വാർഡ് മെമ്പർ നജ്മ ദേവർപറമ്പിൽ ബഹു: തിരുരങ്ങാടി നിയോജകമണ്ഡലം MLA ശ്രീ. കെ പി എ മജീദിന് നിവേദനം നൽകി.. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനുവദിച്ച മിനിമാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു MLA.. പഞ്ചായത്തിലെ മറ്റുള്ള പ്രദേശത്തെല്ലാം മിനിമാസ്സ് ലഭിച്ചപ്പോഴും വാർഡിൽ ഇന്ന് വരെ ഒരു മിനിമാസ്സ് ലൈറ്റ് പോലും അനുവദിച്ചിട്ടില്ല എന്ന കാര്യം ബോധിച്ചപ്പോൾ വളരെ അനുഭാവപൂർവ്വം കേൾക്കുകയും, എത്രയും വേഗത്തിൽ ലൈറ്റ് അനുവദിക്കാമെന്നും ഉറപ്പ് തന്നിട്ടുണ്ട്. അദ്ദേഹം നൽകിയ വാക്ക് എത്രയും പെട്ടെന്ന് പാലിക്കുമെന്ന ശുഭാപ്‌തിവിശ്വാസമുണ്ടെന്ന് വാർഡ് മെമ്പർ അറിയിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
